Download Mobile App:

Surah Al-Lail Translated in Malayalam

وَاللَّيْلِ إِذَا يَغْشَىٰ
രാവിനെതന്നെയാണ സത്യം ; അത്‌ മൂടികൊണ്ടിരിക്കുമ്പോള്‍
وَالنَّهَارِ إِذَا تَجَلَّىٰ
പകലിനെ തന്നെയാണ സത്യം ; അത്‌ പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ الذَّكَرَ وَالْأُنْثَىٰ
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
إِنَّ سَعْيَكُمْ لَشَتَّىٰ
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
وَصَدَّقَ بِالْحُسْنَىٰ
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْيُسْرَىٰ
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക്‌ സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
وَأَمَّا مَنْ بَخِلَ وَاسْتَغْنَىٰ
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും
وَكَذَّبَ بِالْحُسْنَىٰ
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْعُسْرَىٰ
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
Load More