Download Mobile App:

Surah Al-Muzzammil Translated in Malayalam

يَا أَيُّهَا الْمُزَّمِّلُ
ഹേ, വസ്ത്രം കൊണ്ട്‌ മൂടിയവനേ
قُمِ اللَّيْلَ إِلَّا قَلِيلًا
രാത്രി അല്‍പസമയം ഒഴിച്ച്‌ എഴുന്നേറ്റ്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുക.
نِصْفَهُ أَوِ انْقُصْ مِنْهُ قَلِيلًا
അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.
أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا
അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.
إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا
തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക്‌ ഇട്ടുതരുന്നതാണ്‌.
إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു.
إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا
തീര്‍ച്ചയായും നിനക്ക്‌ പകല്‍ സമയത്ത്‌ ദീര്‍ഘമായ ജോലിത്തിരക്കുണ്ട്‌.
وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا
നിന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും, ( മറ്റു ചിന്തകള്‍ വെടിഞ്ഞ്‌ ) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക.
رَبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا
ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക.
وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا
അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക.
Load More