Download Mobile App:

Surah Ad-Dhuha Translated in Malayalam

وَالضُّحَىٰ
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَاللَّيْلِ إِذَا سَجَىٰ
രാത്രി തന്നെയാണ സത്യം; അത്‌ ശാന്തമാവുമ്പോള്‍
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَىٰ
തീര്‍ച്ചയായും പരലോകമാണ്‌ നിനക്ക്‌ ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ
വഴിയെ നിനക്ക്‌ നിന്‍റെ രക്ഷിതാവ്‌ ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
أَلَمْ يَجِدْكَ يَتِيمًا فَآوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട്‌ ( നിനക്ക്‌ ) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
وَوَجَدَكَ ضَالًّا فَهَدَىٰ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട്‌ ( നിനക്ക്‌ ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَائِلًا فَأَغْنَىٰ
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട്‌ അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
فَأَمَّا الْيَتِيمَ فَلَا تَقْهَرْ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
وَأَمَّا السَّائِلَ فَلَا تَنْهَرْ
ചോദിച്ച്‌ വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
Load More