Download Mobile App:

Surah Ash-Shams Translated in Malayalam

وَالشَّمْسِ وَضُحَاهَا
സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
وَالْقَمَرِ إِذَا تَلَاهَا
ചന്ദ്രന്‍ തന്നെയാണ സത്യം; അത്‌ അതിനെ തുടര്‍ന്ന്‌ വരുമ്പോള്‍.
وَالنَّهَارِ إِذَا جَلَّاهَا
പകലിനെ തന്നെയാണ സത്യം; അത്‌ അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
وَاللَّيْلِ إِذَا يَغْشَاهَا
രാത്രിയെ തന്നെയാണ സത്യം; അത്‌ അതിനെ മൂടുമ്പോള്‍.
وَالسَّمَاءِ وَمَا بَنَاهَا
ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
وَالْأَرْضِ وَمَا طَحَاهَا
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
وَنَفْسٍ وَمَا سَوَّاهَا
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
എന്നിട്ട്‌ അതിന്ന്‌ അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَنْ زَكَّاهَا
തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
وَقَدْ خَابَ مَنْ دَسَّاهَا
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
Load More