Download Mobile App:

Surah Abasa Translated in Malayalam

عَبَسَ وَتَوَلَّىٰ
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
أَنْ جَاءَهُ الْأَعْمَىٰ
അദ്ദേഹത്തിന്‍റെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ
( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَىٰ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
فَأَنْتَ لَهُ تَصَدَّىٰ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
وَأَمَّا مَنْ جَاءَكَ يَسْعَىٰ
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ
وَهُوَ يَخْشَىٰ
( അല്ലാഹുവെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
فَأَنْتَ عَنْهُ تَلَهَّىٰ
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
Load More