Download Mobile App:

Surah Al-Waqia Translated in Malayalam

إِذَا وَقَعَتِ الْوَاقِعَةُ
ആ സംഭവം സംഭവിച്ച്‌ കഴിഞ്ഞാല്‍.
لَيْسَ لِوَقْعَتِهَا كَاذِبَةٌ
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
خَافِضَةٌ رَافِعَةٌ
( ആ സംഭവം, ചിലരെ ) താഴ്ത്തുന്നതും ( ചിലരെ ) ഉയര്‍ത്തുന്നതുമായിരിക്കും.
إِذَا رُجَّتِ الْأَرْضُ رَجًّا
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും
وَبُسَّتِ الْجِبَالُ بَسًّا
പര്‍വ്വതങ്ങള്‍ ഇടിച്ച്‌ പൊടിയാക്കപ്പെടുകയും;
فَكَانَتْ هَبَاءً مُنْبَثًّا
അങ്ങനെ അത്‌ പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും
وَكُنْتُمْ أَزْوَاجًا ثَلَاثَةً
നിങ്ങള്‍ മൂന്ന്‌ തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ്‌ ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ്‌ ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
وَالسَّابِقُونَ السَّابِقُونَ
( സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.
Load More